ഒരുപാടു കാലമായി ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട്. അര്‍ജന്റീനയും ബ്രസീലും ഫൈനല്‍ കളിക്കുമത്രെ. ഒന്നുചോദിക്കട്ടെ, വേള്‍ഡ് കപ്പില്‍ വേറെ ടീമുകളൊന്നും കളിക്കുന്നില്ലെ? മനോഹരമായ ഫുട്ട്‌ബോള്‍ കളിക്കുന്ന സ്‌പെയിനിനെ കുറിച്ച് ആര്‍ക്കും ഒന്നും പറയാനില്ല. ഊണിലും ഉറക്കത്തിലുമെല്ലാം ഫുട്ടബോളിനെ കുറിച്ച് മാത്രം ചിന്തിക്കുന്ന മലബാറികളും സ്‌പെയ്‌നിനെ മറന്നു.
കഴിഞ്ഞ ലോകകപ്പുകളിലൊക്കെയും സ്‌പെയ്ന്‍ മനോഹരമായാണ് കളിച്ചത്. വേഗതയാര്‍ന്ന കൗണ്‍ടര്‍ അറ്റാക്കുകള്‍ കൊണ്ടും, ദ്രുതഗതിയിലുളള പാസുകള്‍ കൊണ്ടും ഇവര്‍ മൈതാനങ്ങളില്‍ കവിതകളെഴുതി. ഈ ലോകകപ്പ് നേടാന്‍ സാധ്യതയുളള ടീമുകളില്‍ മുന്നിലെത്തുന്നതു വരെ അവരുടെ പോരാട്ടം നീണ്ടു. ഇനിയെല്ലാം കാലം തെളിയിക്കേണ്ടതാണ്. നന്നായി കളിച്ചിട്ടും ഫുട്ടബോള്‍ലോകം ഇന്നും അര്‍ജന്റീനയുടെയും ബ്രസീലിന്റെയും പിന്നാലെയാണ്. ഒരുതരത്തില്‍ സപെയ്‌നിന്റെ വലയില്‍ വീണ ആദ്യ ഗോളാണിത്. ഗോള്‍ തിരിച്ചടിക്കാനുളള അവരുടെ മിടുക്ക് നമ്മള്‍ ഒരുപാടു കണ്ടിട്ടുമുണ്ട്. നിങ്ങള്‍ളുടെ വോട്ട് ആര്‍ക്കാണ് അര്‍ജന്റീനക്കൊ, ബ്രസീലിനൊ അതോ സ്‌പെയിനിനൊ.